ഫോർട്ടുകൊച്ചി, 21 നവംബർ 2026: കൊച്ചി രൂപതയിൽ പുതുതായി രൂപീകരിച്ച പാസ്റ്ററൽ കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായി ശരത് എസ്. ബാവക്കാട്ടിനെ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നിയമിച്ചു.
ഫോർട്ടുകൊച്ചി ബിഷപ്പ് ഹൗസിൽ (ഗാമ റെസിഡൻസി) നടന്ന പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് ബിഷപ്പ് നിയമനം പ്രഖ്യാപിച്ചത്.
വികാരി ജനറൽ മോൺ. ജോസി കണ്ടനാട്ടുതറ, ചാൻസലർ ഫാ. ഡോ. ജോണി സേവ്യർ പുതുക്കാട്ട്, എപ്പിസ്കോപ്പൽ വികാരിമാരായ ഫാ. ഫ്രാൻസിസ് സേവ്യർ കളത്തിവീട്ടിൽ, ഫാ. ടോമി ചമ്പക്കാട്ട്, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ എന്നിവരും ശരത് ബാവക്കാട്ടും യോഗത്തിൽ സംസാരിച്ചു.
