News

കൊച്ചി രൂപത കോൾപിംഗ് ദിനാഘോഷം

കൊച്ചി രൂപത കോൾപിംഗ് ദിനാഘോഷം ഇടക്കൊച്ചി ലോറൻസ് പുളിയനത്ത് ഹാളിൽ സമുചിതമായി ആചരിച്ചു. കോൾപിംഗ് സന്ദേശങ്ങൾ പ്രദർശിപ്പിച്ച പ്ലക്കാർഡുകളും, കോൾ പിംഗ് ആശയ മുദ്രാവാക്യങ്ങളും മുഴങ്ങിയ വർണ്ണാഭമായ റാലിയിൽ നൂറ് കണക്കിന് കോൾ പിംഗ് അംഗങ്ങൾ അണിനിരന്നു.കൊച്ചി രൂപത കോൾ പിംഗ് ഡയറക്ടർ ഫാ. ജെയ്ഫിൻ ദാസ് കാട്ടിക്കാട്ട് ഫ്ളാഗ് ഓഫ്‌ ചെയ്തു.

കൊച്ചി രൂപത കോൾപിംഗ് ദിനാഘോഷം

കൊച്ചി രൂപത മതബോധന ഡയറക്ടർ റവ. ഫാ. മാത്യു പുതിയത്ത് കോൾ പിംഗ് ദിനാഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഇടക്കൊച്ചി സെന്റ്. ലോറൻസ് ഇടവക വികാരി ഫാ. സിബിച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി.കോൾപിംഗ് കൊച്ചി രൂപത പ്രസിഡന്റ് ആന്റണി ജോസഫ്, കൗൺസിലർ ലസിത പീറ്റർ, കോർഡിനേറ്റർ നിഷ അൻസിറ്റ, ട്രഷറർ ജേക്കബ് ടി. എൽ, പുഷ്പി സി. സി.എന്നിവർ പ്രസംഗിച്ചു.