News

കേരള അധ്യാപക കലോത്സവത്തിൽ തിളക്കമാർന്ന നേട്ടവുമായി അക്വിനാസ് കോളേജ് അധ്യാപകർ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ആതിഥേയത്വം വഹിച്ച പ്രഥമ അഖില കേരള അധ്യാപക കലോത്സവമായ 'കലാഞ്ജലി 2026'-ൽ അക്വിനാസ് കോളേജ് അധ്യാപകർ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മലയാളം ചെറുകഥാരചനയിൽ ഡോ. താരാനാഥ് ആർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതിര പ്രകാശ്, ഗീതു ജോൺസൺ, നിമ്മി സെബാസ്റ്റ്യൻ, ദേവിന മോഹൻ, ഷീലു അലക്സ്, സ്നേഹ നായർ എന്നിവരടങ്ങിയ സംഘം സെമിക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസിൽ മൂന്നാം സ്ഥാനവും നേടി.

കലാഞ്ജലി 2026-ൽ സമ്മാനങ്ങൾ നേടിയ അക്വിനാസ് കോളേജ് അധ്യാപകർ

രചന, സംഗീതം, ചിത്രരചന തുടങ്ങിയ മറ്റ് ഇനങ്ങളിലായി ഡോ. താരാനാഥ് ആർ, ഡോ. ശിവരാജ് കെ, ഡോ. വിജോ എം. ജോയ്, രാജു ജോർജ് മൈക്കൽ, നിമ്മി സെബാസ്റ്റ്യൻ, ഗീതു ജോൺസൺ, ഷീലു, ശ്വേത എന്നിവർ കോളേജിനെ പ്രതിനിധീകരിച്ചു. ഈ മികച്ച നേട്ടത്തിൽ വിജയികളെയും പങ്കെടുത്തവരെയും കോളേജ് മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.