ഫോർട്ടുകൊച്ചി, 21 നവംബർ 2026: പുതിയതായി രൂപീകരിച്ച കൊച്ചി രൂപതാ പാസ്റ്ററൽ കൗൺസിലിന്റെ ആദ്യ സമ്മേളനം ഇന്ന് (21/11/2026) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ഫോർട്ടുകൊച്ചി ബിഷപ്പ് ഹൗസിൽ (ഗാമ റെസിഡൻസി) ചേർന്നു.
കൊച്ചി രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും ഉൾപ്പെടുന്ന കൗൺസിൽ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

രൂപതയുടെ അജപാലന പ്രവർത്തനങ്ങളിൽ വൈദികരെയും സന്യസ്തരെയും അൽമായരെയും ഒരുമിച്ച് ചേർത്ത് ആലോചനകൾ നടത്താനും ദിശാബോധം നൽകാനുമുള്ള വേദിയാണ് രൂപതാ പാസ്റ്ററൽ കൗൺസിൽ.

