ഫോർട്ടുകൊച്ചി: കൊച്ചി രൂപതയിലെ കോസ്പാക്, എച്ച്.ആർ.ഡി, കെ.സി.വൈ.എം, ജീസസ് യൂത്ത്, മിഷൻ ലീഗ്, ബി.സി.സി എന്നീ സംഘടനകളുടെ സംയുക്ത സഹകരണത്തോടെ നടത്തിവരാറുള്ള ക്രിസ്തുമസ് – പുതുവത്സര പരിപാടികൾ (സിൽവസ്റ്റർ ക...
ഫോർട്ടുകൊച്ചി: കൊച്ചി രൂപതയിലെ കോസ്പാക്, എച്ച്.ആർ.ഡി, കെ.സി.വൈ.എം, ജീസസ് യൂത്ത്, മിഷൻ ലീഗ്, ബി.സി.സി എന്നീ സംഘടനകളുടെ സംയുക്ത സഹകരണത്തോടെ നടത്തിവരാറുള്ള ക്രിസ്തുമസ് – പുതുവത്സര പരിപാടികൾ (സിൽവസ്റ്റർ കൊച്ചിൻ) ഈ വർഷവും വിപുലമായി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
കൊച്ചി ബിഷപ്സ് ഹൗസിൽ നടന്ന ആലോചനായോഗം രൂപത പ്രൊക്യുറേറ്റർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ചാൻസലർ ഡോ. ഫാ. ജോണി സേവ്യർ പുതുക്കാട് അധ്യക്ഷത വഹിച്ചു. ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി, ഫാ. ജോഷി ഏലശ്ശേരി, ഫാ. ക്ലിഫിൻ ആലത്തറ, കാസി പൂപ്പന, സാവിയോ ഡേവിഡ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ചിത്രം: സിൽവസ്റ്റർ കൊച്ചിന്റെ യോഗം ബിഷപ്സ് ഹൗസിൽ പ്രൊക്യുറേറ്റർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
