Diocese of Cochin
Diocese of Cochin
News

വേളാങ്കണ്ണി മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ " അഖണ്ഡ ജപമാല" നാളെ

കൊച്ചി: വേളാങ്കണ്ണി മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ 2026 ജൂലൈ 24-ന് (വെള്ളിയാഴ്ച) "അഖണ്ഡ ജപമാല" ഭക്തിനിർഭരമായി സംഘടിപ്പിക്കുന്നു. രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെ എല്ലാ നാലാമത്തെ വെള്ളിയാഴ്ചയും അ...

കൊച്ചി: വേളാങ്കണ്ണി മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ 2026 ജൂലൈ 24-ന് (വെള്ളിയാഴ്ച) "അഖണ്ഡ ജപമാല" ഭക്തിനിർഭരമായി സംഘടിപ്പിക്കുന്നു.

രാവിലെ 10.00 മുതൽ വൈകിട്ട് 4.00 വരെ എല്ലാ നാലാമത്തെ വെള്ളിയാഴ്ചയും അഖണ്ഡ ജപമാല ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 3.00 മണിക്ക് ആരാധനയും തുടർന്ന് ദിവ്യബലിയും നടക്കും.

വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം പ്രാപിക്കുന്നതിനുമായി നടത്തുന്ന ഈ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയിൽ എല്ലാ വിശ്വാസികളെയും പങ്കുചേരാൻ സംഘാടകർ ക്ഷണിച്ചു.