News

മഹാരാജാസ്_ആശുപത്രി_പുനരുദ്ധാരണം KLCA കൊച്ചി രൂപത ശ്രദ്ധ ക്ഷണിക്കൽ സമ്മേളനം നടത്തി.

കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങൾ ചികിത്സയ്ക്കായി നിത്യേന ആശ്രയിക്കുന്ന കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് KLCA കൊച്ചി രൂപത സമിതി ശ്രദ്ധ ഷണിക്കൽ സമ്...

കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങൾ ചികിത്സയ്ക്കായി നിത്യേന ആശ്രയിക്കുന്ന കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് KLCA കൊച്ചി രൂപത സമിതി ശ്രദ്ധ ഷണിക്കൽ സമ്മേളനം നടത്തി. ഡയലിസിസ് സെന്റർ ആരംഭിക്കുക, 24 മണിക്കൂറും വിദ്ധഗ്ധ ഡോക്ടർ മരുടെ സേവനം ഉറപ്പാക്കുക, സൂപ്പർ സ്വെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുക, ലാബ് സൗകര്യങ്ങൾ ആധുനികവത്കരിക്കുക , ഫാർമസി സേവനങ്ങൾ മെച്ചപ്പെടുത്തുക, പോസ്റ്റ്മോർട്ടം സൗകര്യം പുനരാരംഭിക്കുക തുടങ്ങിയവയായിരുന്നുആവശ്യങ്ങൾ.

സമ്മേളനം KLCA കൊച്ചി രൂപത പ്രസിഡന്റ് ടി.എ. ഡാൽഫിൻ ഉദ്ഘാടനം ചെയ്തു. ഫോർട്ടു കൊച്ചി മേഖല പ്രസിഡന്റ് കെ.പി.സേവ്യർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ രൂപത ഡയറക്ടർ ഫാ.ആന്റെണി കുഴിവേലിൽ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് അലകസ്‌ താളൂപാടത്ത്‌, ഫാ. ജോഷി എലശ്ശേരി, രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കിൽ, KCYM രൂപത പ്രസിഡന്റ്‌ ഡാനിയ ആന്റണി, സോണി പവേലിൽ, ലിനു തോമസ് , ബെന്നി ജോസഫ്, ജോഷി മുരിക്കുംതറ, സുനന്ദ ബോണി , ഹെൻസൻ പോത്തംപള്ളി, മെൽബിൻ ജോസഫ് , ജോസ് മോൻ എന്നിവർ പ്രസംഗിച്ചു. ആശുപത്രി നവീകരണത്തിനു വേണ്ടിയുള്ള സമാഹിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.