കൊച്ചി: രൂപതയുടെയും വിവിധ ഇടവകകളുടെയും സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി വിലയിരുത്തുന്നതിനായി അഭിവന്ദ്യ കാട്ടിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ 2026 ജൂലൈ 14-ന് യോഗം...
കൊച്ചി: രൂപതയുടെയും വിവിധ ഇടവകകളുടെയും സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി വിലയിരുത്തുന്നതിനായി അഭിവന്ദ്യ കാട്ടിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ 2026 ജൂലൈ 14-ന് യോഗം ചേർന്നു. രൂപതയുടെയും പള്ളികളുടെയും സ്ഥലങ്ങളുടെ നിലവിലെ അവസ്ഥ, നിയമപരവും ഭരണപരവുമായ കാര്യങ്ങൾ, ഭാവി നടപടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു.
രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള ബന്ധപ്പെട്ട വൈദികരും ഉത്തരവാദിത്വപ്പെട്ട പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. രൂപതയുടെ സ്ഥലസമ്പത്തുകളുടെ സംരക്ഷണത്തിനും ക്രമബദ്ധമായ പരിപാലനത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ മുന്നോട്ടുവെച്ചു.
