കെ.സി.വൈ.എം കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ജീവദായകം രക്തദാനസേനയുടെ പ്രവർത്തനം പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ‘ജീവദായകം – രക്തദാനസേന’യിലേക്ക് കുമ്പളങ്ങി കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവകയിൽ നിന്നുള്ള രക്തദാതാക്കളുടെ വിവരശേഖരണം നടത്തപ്പെട്ടു.
കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് ഡാനിയ ആന്റണി, കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവക വികാരി ഫാ. ടോമി ചമ്പക്കാട്ട്, കെ.സി.വൈ.എം കല്ലഞ്ചേരി യൂണിറ്റ് പ്രസിഡന്റ് സഫൽ എന്നിവർ പ്രസംഗിച്ചു. കെ.സി.വൈ.എം കൊച്ചി രൂപത വൈസ് പ്രസിഡന്റ് ക്ലിന്റൺ ഫ്രാൻസിസ്, ജീവ റെജി, ഖജാൻജി ജോർജ് ജിക്സൺ, സെക്രട്ടറി സനൂപ് ദാസ്, എക്സിക്യൂട്ടീവ് അംഗം ആൽവിൻ ജോസഫ്, അരുൺ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.
ഇതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും ഇടവകകളിലും നിന്നുള്ള രക്തദാതാക്കളുടെയും രക്തം ദാനം ചെയ്യാൻ താൽപ്പര്യമുള്ളവരുടെയും വിവരശേഖരണം നടത്തുന്നു. എല്ലാ കെ.സി.വൈ.എം യൂണിറ്റുകളും തങ്ങളുടെ ഇടവകയിലെ പരമാവധി രക്തദാതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് നൽകണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിനായി രൂപതാ സമിതി അതാത് ഇടവകകളെ ബന്ധപ്പെടുന്നതായിരിക്കും.
“രക്തം നൽകാം, ജീവൻ രക്ഷിക്കാം”
