കൊച്ചി രൂപതയുടെ വിവിധ അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി അസോസിയേഷൻസ് ഡയറക്ടേഴ്സ് മീറ്റിംഗ് ഫോർട്ട്കൊച്ചി ബിഷപ്പ് ഹൗസിൽ ചേർന്നു.
അഭിവന്ദ്യ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷനുകളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തുകയും ചെയ്തു.
