News

കൊച്ചി രൂപതയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി 'KCSL HELP DESK' ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി രൂപതയിൽ KCSL-ന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനും തരണം ചെ...

കൊച്ചി: കൊച്ചി രൂപതയിൽ KCSL-ന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനും തരണം ചെയ്യുന്നതിനും അവരെ സഹായിക്കുന്നതിന് കൊച്ചി രൂപതാ കെ സി എസ് എൽ സംഘടനയുടെ നേതൃത്വത്തിൽ "Here I am" എന്ന പേരിൽ സൈക്കോ സോഷ്യൽ മെന്ററിങ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

പ്രസ്തുത പദ്ധതി കൊച്ചി രൂപതാ മെത്രാൻ അഭിവന്ദ്യ ആന്റണി കാട്ടിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത കോർപ്പറേറ്റ് എജുക്കേഷൻ മാനേജർ ബഹുമാനപ്പെട്ട ആന്റണി അഞ്ചുതൈക്കൽ അച്ചൻ ആശംസകൾ അറിയിച്ചു.

സ്കൂളുകളിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അധ്യാപകരും കൊച്ചി രൂപതയിലെ വിവിധ സന്യാസ സഭകളിൽ നിന്നുള്ള സന്യസ്തരും സേവന സന്നദ്ധരായ വോളണ്ടിയേഴ്സും അടങ്ങുന്ന 21 അംഗ ടീം ആയിട്ടാണ് ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചിട്ടുള്ളത്. കൊച്ചി രൂപതയിലെ 28 ഓളം സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇവരുടെ സേവനം ലഭ്യമാണ്.

ഒക്ടോബർ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങ് പിതാവിന്റെ ആശിർവാദത്തോടെ സമാപിച്ചു.