Diocese of Cochin
Diocese of Cochin
News

കൊച്ചിൻ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി

ചേർത്തല : തങ്കി സെന്റ് ജോസഫ് എച്ച്.എസ്.എസിൽ കൊച്ചിൻ സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ മാനേജർ ഫാ. ജോബി കുട്ടുങ്കൽ...

ചേർത്തല: തങ്കി സെന്റ് ജോസഫ് എച്ച്.എസ്.എസിൽ കൊച്ചിൻ സ്പോർട്സ് അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ മാനേജർ ഫാ. ജോബി കുട്ടുങ്കൽ അധ്യക്ഷത വഹിച്ചു.

പുതുതലമുറയിലെ വിദ്യാർഥികളുടെ കായികശേഷി വളർത്തുന്നതിനും പരിശീലനം നൽകുന്നതിനുമായി ആരംഭിച്ച അക്കാദമിയിൽ വിവിധ കായിക പരിശീലനങ്ങൾ ലഭ്യമാക്കും. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സുസി ടോമി, ചേർത്തല വിദ്യാഭ്യാസ ഓഫീസർ, ചേർത്തല ക്യൂഷൻ ദാസ് എന്നിവർ സംസാരിച്ചു. ഫാ. മാർട്ടിൻ വകപാടത്ത്, ഫ്രാൻസിസ് സേവ്യർ, സുസി ടോമി, ജയ്സ് ചിറുത്തറ, പ്രഫ. കെ.വി. രത്നമ്മ എന്നിവർ പങ്കെടുത്തു.