കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യത്തിന്റെ 111 -ാം പ്രവർത്തന വർഷത്തിലേക്ക് ചുവട് വച്ചുകൊണ്ട് കൊച്ചി രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ അഭിവന്ദ്യ ആന്റണി കാട്ടിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.
കേരള കത്തോലിക്ക വിദ്യാർത്ഥി സഖ്യത്തിന്റെ 111 -ാം പ്രവർത്തന വർഷത്തിലേക്ക് ചുവട് വച്ചുകൊണ്ട് കൊച്ചി രൂപതയുടെ പ്രവർത്തനവർഷ ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ അഭിവന്ദ്യ ആന്റണി കാട്ടിപ്പറമ്പിൽ പിതാവ് നിർവഹിച്ചു. ചടങ്ങിൽ കെസി എസ് എൽ സ്റ്റേറ്റ് പ്രസിഡൻറ് ശ്രീ ജോയ് ഫ്രാൻസിസ് സാർ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡൻറ് ജോസഫ് ഫ്രാങ്ക്ലിൻ സാർ അധ്യക്ഷത വഹിച്ചു.
പിന്നീട് കുട്ടികളുടെ മാനസികാരോഗ്യത്തെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് "കെസിഎസ്എൽ ഹെൽപ്പ് ഡെസ്ക് " എന്ന പേരിൽ രൂപീകരിച്ച പുതിയ പ്രോഗ്രാം കൊച്ചി രൂപത എജുക്കേഷണൽ കോർപ്പറേഷൻ മാനേജർ റവ. ഫാ. ആൻറണി അഞ്ചിതൈക്കൽ പ്രകാശനം ചെയ്തു.
അതോടൊപ്പം കുട്ടികൾക്ക് ആധുനിക ലോകത്തിൻറെ പുത്തൻ സാധ്യതകളെ പരിചയപ്പെടുത്തുകയും ഇന്ന് ലഭ്യമായിട്ടുള്ള കരിയർ സാധ്യതകളെ കുറിച്ച് വ്യക്തവും സമഗ്രവുമായ അറിവ് ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന "മിഷൻ വിഷൻ" എന്ന പ്രോഗ്രാം കൊച്ചി രൂപത സംഘടനകളുടെ എപ്പിസ്കോപ്പൽ വികാരി റവ. ഫാ. ടോമി ചമ്പക്കാട്ട് പ്രകാശനം ചെയ്തു.
തോപ്പുംപടി അവർ ലേഡീസ് കോൺവെൻറ് സ്കൂളിൽവച്ച് നടന്നപരിപാടിയിൽ കൊച്ചി രൂപതയിലെ 27 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.
