കൊച്ചി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി (CSSS) യുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. കേരള പോലീസ്, എക്സൈ...
കൊച്ചി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി (CSSS)യുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ എന്ന പേരിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി സംഘടിപ്പിച്ചു. കേരള പോലീസ്, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.
‘Say No to Drugs’ എന്ന സന്ദേശമുയർത്തി നടന്ന റാലിയിൽ ഇടവകാംഗങ്ങൾ, വിദ്യാർത്ഥികൾ, അധ്യാപകർ, വനിതാസംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ആവേശപൂർവം പങ്കെടുത്തു. ലഹരിവസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയും യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
സാമൂഹിക ഉത്തരവാദിത്തവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ബോധവത്കരണ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
