മാനസികാരോഗ്യ സംരക്ഷണത്തിനും മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കരുതലോടെയും വിധിയില്ലാതെയും സംസാരിക്കാനുള്ള അവസരമൊരുക്കുന്നതിനുമായി കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അരൂർ സെന...
മാനസികാരോഗ്യ സംരക്ഷണത്തിനും മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവർക്ക് കരുതലോടെയും വിധിയില്ലാതെയും സംസാരിക്കാനുള്ള അവസരമൊരുക്കുന്നതിനുമായി കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ അരൂർ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ ‘ലിസണിംഗ് കോർണർ’ ആരംഭിച്ചു.
സെപ്റ്റംബർ 13-ന് നടന്ന ചടങ്ങിൽ അസോസിയേഷനുകളുടെ എപ്പിസ്കോപ്പൽ വികാരി റവ. ഫാ. ടോമി ചമ്പക്കാട്ട് ലിസണിംഗ് കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ചു. അരൂർ സെന്റ് അഗസ്റ്റിൻ ദേവാലയ വികാരി റവ. ഫാ. ജെൽസൺ വേലശ്ശേരി അധ്യക്ഷനായിരുന്നു.
ചടങ്ങിൽ ഫാ. ആഷ്ബൻ ജേക്കബ്, ജിപ്സൺ കെ. എ., ഫ്രാൻസിസ് സേവ്യർ, അഗസ്റ്റിൻ പോൾ ജിലു, റോഷ്നി എലിസബത്ത് എന്നിവർ പങ്കെടുത്തു. ലിസണിംഗ് കോർണറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മാനസികാരോഗ്യ പിന്തുണയുടെ പ്രാധാന്യത്തെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു.
ലിസണിംഗ് കോർണറിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി സൈക്കോളജിസ്റ്റ് സുപർണ ആന്റണിയുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. മറ്റുള്ളവരെ ശ്രദ്ധയോടെ കേൾക്കേണ്ടതിന്റെ പ്രാധാന്യം, ആവശ്യമായ സമയത്ത് ഉചിതമായ പിന്തുണ നൽകുന്നതിനുള്ള സമീപനങ്ങൾ എന്നിവ ക്ലാസിൽ പരിചയപ്പെടുത്തി.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും, ആവശ്യമായ സമയത്ത് ആളുകൾക്ക് സുരക്ഷിതമായും തുറന്നും സംസാരിക്കാനുള്ള ഇടം ഒരുക്കുകയും ചെയ്യുന്നതിലൂടെ ഇടവക സമൂഹത്തിൽ കൂടുതൽ കരുതലിന്റെ സംസ്കാരം വളർത്തുകയാണ് ലിസണിംഗ് കോർണറിലൂടെ ലക്ഷ്യമിടുന്നത്.
