Diocese of Cochin
Diocese of Cochin
MEDIA DIRECTOR

കൊച്ചി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ്...

Fr Prince Maliyakal

Fr Prince Maliyakal

MEDIA DIRECTOR

കൊച്ചി രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ് സമർപ്പിക്കുന്ന ഈ സന്തോഷവേളയിൽ, ഏവർക്കും എന്റെ സ്നേഹപൂർവ്വമായ ആശംസകളും പ്രാർത്ഥനകളും നേരുന്നു. സുവിശേഷത്തിന്റെ പ്രകാശം ആധുനിക സാങ്കേതികവിദ്യയിലൂടെ കൂടുതൽ ഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു അനുഗ്രഹീത വേദിയായിരിക്കട്ടെ ഈ വെബ്സൈറ്റ്.

രൂപതയുടെ വാർത്തകൾ, ദൈവവചനം, വിശുദ്ധരുടെ ജീവിതസാക്ഷ്യം, പരിശുദ്ധ പാപ്പായുടെയും മെത്രാന്റെയും സന്ദേശങ്ങൾ, വിവിധ കമ്മീഷനുകളുടെയും ഇടവകകളുടെയും പ്രവർത്തനങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, കുടുംബ കൂരിയായുടെ വിശേഷങ്ങൾ, കൂടാതെ വിശ്വാസജീവിതത്തെ സമ്പുഷ്ടമാക്കുന്ന അനേകം ആത്മീയ വിഭവങ്ങൾ ഈ വേദിയിലൂടെ എല്ലാവർക്കും ലഭ്യമാകും.

ഈ വെബ്സൈറ്റ് നമ്മുടെ രൂപതയിലെ എല്ലാ വിശ്വാസികളെയും ഒരുമയുടെയും സഹോദരസ്നേഹത്തിന്റെയും ബന്ധത്തിൽ കൂടുതൽ ചേർത്തുനിർത്തുകയും സഭയുടെ ദൗത്യത്തിൽ സജീവ പങ്കാളികളാകാൻ പ്രചോദനമാകുകയും ചെയ്യട്ടെ.